Webdunia - Bharat's app for daily news and videos

Install App

യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ

Webdunia
വെള്ളി, 29 ജൂലൈ 2022 (13:42 IST)
തൃശൂർ: യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായി. പുഷ്പഗിരി സ്വദേശി കണ്ണമ്പിള്ളി ഷൈജു എന്ന 42 കാരന്റെ മരണവുമായി ബന്ധപ്പെട്ടു മുരിങ്ങൂർ തോട്ടുകുളം വിത്സൺ (46), മണ്ടിക്കുന്നു തെക്കൻ ഷിജിൽ (27) എന്നിവരാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്.    
 
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ഷൈജുവിനെ കുളത്തിൽ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ മുരിങ്ങൂരിലെ ബാറിനടുത്ത് നടന്ന അടിപിടിക്കേസിൽ ഷൈജു പ്രതിയാണ്. ഈ സംഭവത്തിൽ ഷൈജുവിനെതിരെ വിത്സൺ മൊഴി നൽകിയതിന്റെ വൈരാഗ്യമാണ് പ്രശ്നമായത്.
 
ഇതിന്റെ വൈരാഗ്യത്തിൽ ഷൈജു വിൽസണിന്റെ പിക്കപ്പ് വാൻ തകർത്തായും പരാതിയുണ്ട്. ചൊവ്വാഴ്ച രാത്രി വിത്സനും ഷിജിലും ആറ്റപ്പാടം മല്ലഞ്ചിറ കുളത്തിനടുത്തെത്തി മദ്യപിക്കാനായി ഷൈജുവിനെ ഫോണിൽ വിളിച്ചു  വരുത്തുകയായിരുന്നു. മദ്യപാനത്തിനിടെ വീണ്ടും വഴക്കുണ്ടാക്കുകയും ഷൈജുവിനെ മർദ്ദിച്ചശേഷം കുളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു. രണ്ട് മിനിറ്റോളം വെള്ളത്തിൽ വച്ചശേഷം ഷൈജുവിനെ പടവുകളിൽ കിടത്തി സ്ഥലം വിട്ടു. അയൽക്കാരാണ് ഷൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments