Webdunia - Bharat's app for daily news and videos

Install App

വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു

ശ്രീനു എസ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (19:43 IST)
അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ 123 പോലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്റോണ്‍മെന്റ്, തമ്പാനൂര്‍, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളും റൂറലില്‍ കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്പലം, വെഞ്ഞാറമൂട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളുമാണ് വനിതകള്‍ നിയന്ത്രിച്ചത്.
 
മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.
 
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments