Webdunia - Bharat's app for daily news and videos

Install App

ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കി മകൻ; കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാ കമ്മീഷന്‍

സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മാതാവിന് കുഴിമാടമൊരുക്കിയത്.

തുമ്പി ഏബ്രഹാം
ഞായര്‍, 17 നവം‌ബര്‍ 2019 (12:54 IST)
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ സംഭവത്തില്‍ മകനെതിരേ കേസെടുക്കാനൊരുങ്ങി വനിതാ കമ്മീഷന്‍. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മാതാവിന് കുഴിമാടമൊരുക്കിയത്.
 
നാട്ടുകാര്‍, പള്ളി കമ്മിറ്റി, ബന്ധുക്കള്‍ തുടങ്ങിയവര്‍ മകനുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. സംഭവത്തില്‍ മകന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാ ത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തിരൂര്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
 
പരാതിയുമായി മാതാവ് വനിതാ കമ്മീഷനെ സമീപിക്കുക യായിരുന്നു. കേസ് ഏറ്റെടുത്ത കമ്മീഷന്‍ കുഴിമാടം മൂടാന്‍ മകനോട് നിര്‌ദേശിച്ചു. എന്നാല്‍ ഇയാള്‍ തയ്യാറായില്ല. ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറാകാതെ വന്നതോടെയാണ് കേസ് തിരൂര്‍ പൊലീസിന് കൈമാറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments