Webdunia - Bharat's app for daily news and videos

Install App

ഭവാനിപ്പുഴയുടെ കുത്തൊഴുക്കിൽപെട്ടു കാട്ടാനകൂട്ടം

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (14:31 IST)
ഭവാനിപ്പുഴയിൽ അടിയൊഴുക്കിൽ പെട്ട് കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും. പുഴയിലെ ഒഴുക്കിന്റെ തീവ്രത അറിയാതെ വെള്ളത്തിൽ മുങ്ങിയ കുട്ടിയാനയെ രക്ഷിക്കാൻ പുഴയിലേക്ക് അമ്മയാന എടുത്ത് ചാടുകയായിരുന്നു. 100 മീറ്ററോളം ദൂരം ഒഴുകി നീങ്ങിയെങ്കിലും കുട്ടിക്കൊമ്പനെ രക്ഷിക്കാൻ പിടിയാനയ്ക്ക് കഴിഞ്ഞു. ഇന്നലെയാണ് സംഭവം. 
 
ഇതിനു സമീപത്തു തന്നെയാണ്  കാട്ടുപോത്തുകൾ ഒഴുക്കിൽപെട്ടത്. ഇവ പിന്നീട് കരകയറി വനത്തിലേക്കു മടങ്ങുകയും ചെയ്തു. ചിലയിടങ്ങളിൽ പശുവും ഒഴുക്കിൽ പെട്ടു ദുരിതത്തിലായി. 
 
പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്‌. വയനാട്ടിൽ ആറിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. അട്ടപ്പാടി, പനമരം, പൂതാടി, നടവയൽ എന്നിവടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്. 
 
ബുധനാഴ്ച രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ  മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെതുടര്‍ന്നാണ് നിലമ്പൂർ ടൌണിൽ വെള്ളപ്പൊക്കം ഉണ്ടായത്. 
 
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
 
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. 
 
ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടയിലായി. നിരവധി വീടുകളിലും വെള്ളം കയറി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments