കെസി വേണുഗോപാൽ മത്സരത്തിൽനിന്ന് പിന്മാറിയതോടെ കോൺഗ്രസ് ക്യാമ്പിൽ അമ്പരപ്പും ആകുലതയും. എഐസിസി. സംഘടനാ ചുമതലയോടെ മത്സരിക്കുന്നത് ആലപ്പുഴക്കാരോടുള്ള ദ്രോഹമാകുമെന്നറിയിച്ചാണ് വേണുഗോപാലൻ പിന്മാറിയത്. പെട്ടന്നുള്ള തീരുമാനമായത് കൊണ്ട് തന്നെ കോൺഗ്രസ് ക്യാമ്പ് അങ്കലാപ്പിലാണ്.
പാർലമെന്റ് കൺവെൻഷൻ നടത്തുകയും ചുവരെഴുത്തുവരെ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം തന്റെ പിന്മാറ്റം അറിയിച്ചത്. വേണുഗോപാലിനെ നേരിടാൻതന്നെയാണ് സി.പി.എം. എ.എം.ആരിഫിനെ രംഗത്തിറക്കിയത്.
കെ.സി.ക്കുപകരം ആലപ്പുഴയിൽ ആര് എന്ന ചോദ്യമാണ് യു.ഡി.എഫ്. ക്യാമ്പിൽ ഉയരുന്നത്. ആലപ്പുഴയുടെ മുൻ എം.പി.കൂടിയായ മുതിർന്ന നേതാവ് വി.എം.സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും താൻ മത്സരിക്കാനില്ലെന്ന തീരുമാനത്തിലാണ് സുധീരൻ. വലിയ ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയിൽ വോട്ടർമാരോട് കാപട്യം കാണിക്കാനാവാത്തതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം അറിയിച്ചു.