Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന്, കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, വോട്ടെണ്ണൽ മെയ് 23ന്

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന്, കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കും, വോട്ടെണ്ണൽ മെയ് 23ന്
, ഞായര്‍, 10 മാര്‍ച്ച് 2019 (18:25 IST)
ലോക്സഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു, രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
 
ഏപ്രിൽ 11ന് തുടങ്ങി മെയ് 19ന് അവസാനിക്കുന്ന തരത്തിലാണ്. രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുക. കർണാടക, മണിപ്പൂർ രാജസ്ഥാൻ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആസം ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ഘട്ടമാഉയി തിരഞ്ഞെടുപ്പ് നടക്കും.
 
ഝാർഗണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സുരക്ഷാ ഭീഷണി ഏറെ നിലനിൽക്കുന്ന ജമ്മു കശ്മീരിൽ ആറ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവുക.
 
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. മുൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും നിരവധി മാറ്റങ്ങളാണ് ഇക്കുറി ഉള്ളത്. രാജ്യത്തെ 10 ലക്ഷം ബൂത്തുകളിലും വി വി പാറ്റ് വോട്ടിംഗ് യന്ത്രങ്ങണ് ഉപയോഗിക്കുക. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഇക്കുറി വോട്ടിംഗ് മെഷീനിൽ ഉണ്ടായിരിക്കും. 
   
വോട്ട്  ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. 90 കോടി വോട്ടർമാരാണ് ഇക്കുറി ബൂത്തുകളിൽ എത്തുക. ഇതിൽ 8.4 കോടി പേർ പുതിയ വോട്ടർമാരാണ്. തിരഞ്ഞെടുപ്പിനിടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കമ്മിഷൻ നേരിട്ട് അറിയിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
 
ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥാനാർത്ഥികൾ കേസ് സംബന്ധിച്ച് വിശദാംശങ്ങൾ പത്രത്തിൽ പരസ്യം നൽകിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. സ്ഥാനാർത്ഥികളുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൌണ്ടുകൾ പ്രത്യേകം സേർട്ടിഫൈ ചെയ്യണം. ഇതിനായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ മധ്യമങ്ങൾ വഴിയുള്ള പ്രചരങ്ങളും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ ചിലവിൽ പറക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയർ ഏഷ്യ !