Webdunia - Bharat's app for daily news and videos

Install App

വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (12:42 IST)
വയനാട്  ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലും പുഴയുടെ ഓരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുളളില്‍ അതിശക്തമായ മഴ പെയ്യുന്നത് മിന്നല്‍ പ്രളയത്തിനും മലവെളളപ്പാച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത ഉളവാക്കും. 
 
അതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സെപ്തംബര്‍ 7 മുതല്‍ 11 വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളിലും ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യം സ്റ്റേഷന്‍ പരിധിയില്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലും, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകേണ്ട ഉദ്യോഗസ്ഥ്ന്റെ വിവരങ്ങള്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറക്ക് വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിലേക്ക് നല്‍കണം. തഹസില്‍ദാര്‍മാര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ഓണം അവധി ദിവസങ്ങളില്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments