Webdunia - Bharat's app for daily news and videos

Install App

കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 13 ഒക്‌ടോബര്‍ 2023 (12:00 IST)
തൃശൂർ: കടന്നൽ കുത്തേറ്റു തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തൃശൂരിലെ എടത്തിരുത്തിയിൽ കമ്മായി റോഡിൽ കോലാന്ത്ര തിലകൻ എന്ന 70 കാരനാണ് ദാരുണാന്ത്യം ഉണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.

കൂടെയുണ്ടായിരുന്ന ഏഴു തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. എടത്തിരുത്തി കൊപ്രാക്കളം തെക്കു ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടെയാണ് തിലകൻ പുൽക്കാടുകൾ വെട്ടിയപ്പോൾ  കൂട്ടത്തോടെ ഇളകിയ കടന്നൽ തിലകനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്നവർക്കും കടന്നൽ കുത്തേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ തിലകന്റെ ജീവൻ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന കടന്നൽ കുത്തേറ്റ മറ്റു തൊഴിലാളികൾ കാരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments