Publish Date: Wed, 08 Apr 2026 (11:03 IST)
Updated Date: Wed, 08 Apr 2026 (11:06 IST)
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 19നാണ് കേസില്‍ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്.
ഇതിനു പിന്നാലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ ഈസ്റ്റ് അട്ടപള്ളത്ത് വച്ച് ആള്‍ക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
സിആര്‍ രവിചന്ദ്രന്‍
Publish Date: Wed, 08 Apr 2026 (11:03 IST)
Updated Date: Wed, 08 Apr 2026 (11:06 IST)