Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ്

മെര്‍ലിന്‍ സാമുവല്‍

കൊച്ചി , ശനി, 28 സെപ്‌റ്റംബര്‍ 2019 (13:36 IST)
പാലാരിവട്ടം പാലം നിർമാണ അഴിമതിയില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സിന്‍റെ സത്യവാങ്മൂലം. പുതുക്കിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കും.

കുറഞ്ഞ പലിശക്ക് വായ്പ നല്‍കിയത് മൂലം സര്‍ക്കാരിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചട്ടം ലഘിച്ചാണ് വായ്‌പ അനുവദിക്കപ്പെട്ടത്. അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്.

ഇബ്രാഹിം കുഞ്ഞിനെതിരായ നിലപാട് കേസിലെ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടിഒ സൂരജ് ആവര്‍ത്തിച്ചു എന്നും വ്യക്തമാക്കി.

കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായും വിജിലന്‍സ് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ വിജിലൻസ്​ പുതിയ സത്യവാങ്​മൂലം സമർപ്പിച്ചിരിക്കുന്നത്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂണ്ടയിൽ കുടുങ്ങിയത് കോടികൾ വിലമതിക്കുന്ന മത്സ്യം, പക്ഷേ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിട്ട് യുവാവ് !