Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ 29711 പേരില്‍ 23251 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി

ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ  എഴുതിയ 29711 പേരില്‍ 23251 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ജൂണ്‍ 2022 (17:10 IST)
ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 78.26 ശതമാനം പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. പരീക്ഷ എഴുതിയ 29711 വിദ്യാര്‍ഥികളില്‍ 23251 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1299 പേരില്‍ 560 പേര്‍ ഉപരിപഠന യോഗ്യത നേടി. 43.11 ആണ് വിജയശതമാനം. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് അനുസരിച്ചുള്ള നൈപുണ്യ പരിശീലനം പൂര്‍ണമായി നടപ്പാക്കിയ ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് ഇത്തവണ നടന്നതെന്ന് ഫലപ്രഖ്യാപനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
 
261 സര്‍ക്കാര്‍ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളുമടക്കം 389 വി.എച്ച്.എസ്.ഇ. സ്‌കൂളുകളാണു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളത്. ഇതില്‍ 261 സര്‍ക്കാര്‍ സ്‌കൂളുകളില്‍ എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി പ്രകാരമാണു പരീക്ഷ നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍