Webdunia - Bharat's app for daily news and videos

Install App

ഖദർ ഇട്ട് ചുളിവ് വരുത്താതെ വീട്ടിലെത്തുന്ന പാർട്ടി‌പ്രവർത്തനം വേണ്ട: കോൺഗ്രസുകാരോട് വിഡി സതീശൻ

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (13:18 IST)
കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമല്ലെന്ന് പാർട്ടി പ്രവർത്തകരെ ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെറും ആൾക്കൂട്ടമാണ് കോൺഗ്രസ് എന്ന ധാരണയെ തിരുത്തി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കാൻ പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കഴിയണമെന്നും വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
പാർട്ടി ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല രാഷ്ട്രീയപ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം എന്ന രീതി പാർട്ടി അവസാനിപ്പിച്ചേ തീരുവെന്നും വിഡി സതീശൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments