Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വയൽക്കിളികൾ നടത്തുന്ന സമരത്തോടുള്ള മർക്കടമുഷ്ടി അവസാനിപ്പിക്കണം: ജോയ് മാത്യു

വയൽക്കിളികൾ നടത്തുന്ന സമരത്തോടുള്ള മർക്കടമുഷ്ടി അവസാനിപ്പിക്കണം: ജോയ് മാത്യു

വയൽക്കിളികൾ നടത്തുന്ന സമരത്തോടുള്ള മർക്കടമുഷ്ടി അവസാനിപ്പിക്കണം: ജോയ് മാത്യു
കണ്ണൂർ , വെള്ളി, 23 മാര്‍ച്ച് 2018 (19:46 IST)
ബൈപ്പാസിനെതിരെ കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു. സമരത്തോടുള്ള സർക്കാരിന്റെ മർക്കടമുഷ്ടി അവസാനിപ്പിക്കണം. മനുഷ്യനു റോഡല്ല കുടിവെള്ളമാണു വേണ്ടത്. അതാണു യഥാർഥ വികസനമെന്നും അദ്ദേഹം പറഞ്ഞു.

കാലം മാറുന്നതു കാണാത്ത മനോഭാവം എന്നും കമ്യൂണിസ്റ്റുകാർക്കുണ്ട്. നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതുവരെ സർക്കാർ നടപടികൾ നിർത്തിവയ്ക്കണമെന്നും കീഴാറ്റൂർ വയൽ സന്ദർശിച്ചശേഷം ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിദ്ധ്യങ്ങളുടെയും പ്രശ്നമാണെന്നും അത് ഒരു പ്രദേശത്തിന്റെ പ്രശ്നമായി മാത്രം ഒതുക്കരുതെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ഇത്രയും സജീവമായ ഒരു വയൽ പ്രദേശത്തെ എങ്ങനെയാണ് നശിപ്പിക്കാൻ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ പറയുന്നതു പോലും ശരിയുണ്ടെങ്കിൽ അവരോടൊപ്പം നിൽക്കുകയാണ് ജനപക്ഷ സർക്കാർ ചെയ്യേണ്ടത്.

സമരം ചെയ്യുന്നത് ന്യൂനപക്ഷമാണെന്ന് കരുതി ഇവർക്ക് നീതി നിഷേധിക്കുകയാണോ വേണ്ടത്. എല്ലാ സമരവും സംഘടനയും ഉണ്ടായത് ന്യൂനപക്ഷത്തിൽ കൂടിയാണ്. അവർക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും ജോയ് മാത്യ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സർക്കാരിന്റെ ഈ കൗശലമൊന്നും ഇനി നടപ്പില്ലാ