Webdunia - Bharat's app for daily news and videos

Install App

മാനഭംഗശ്രമം; തിരക്കഥ ഉണ്ണിയുടേതോ യുവതിയുടേതോ? കേസ് ആന്റി ക്ലൈമാക്സിലേക്ക്

ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്യും?

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (07:35 IST)
മലയാള സിനിമ മേഖല ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്. ഇപ്പോഴിതാ, യുവനടൻ ഉണ്ണി മുകുന്ദനും വിവാദങ്ങളിൽ അകപ്പെട്ടിരിയ്ക്കുകയാണ്. തിരക്കഥാകൃത്തായ യുവതിയാണ് നടനെതിരെ പീഡനശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിക്കെതിരെ ആദ്യം പരാതി നൽകിയത് താരം തന്നെയായിരുന്നു.
 
പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണവുമായി  ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപണ വിധേയയായ യുവതി വ്യക്തമാക്കിയതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നൽകിയത് കള്ളക്കേസാണെന്ന് യുവതി പറയുന്നു.
 
തന്നെ ബലാല്‍സംഘം ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണി ഇത്തരമൊരു വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചതെന്നും അവർ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്ന സമയത്താണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നും യുവതി പറഞ്ഞു. 
 
പൊതുജനം അറിഞ്ഞാല്‍ പീഡനശ്രമം തന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴി നല്‍കിയതെന്നും യുവതി വ്യക്തമാക്കി. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്​ഉണ്ണി മുകുന്ദനോട്​ഹാജരാകാൻ ആവശ്യപ്പെട്ടു. മഹാരാജാസ്​കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ട് ആളുകളുടെ ജാമ്യത്തിലാണ്​കോടതി വിട്ടയച്ചതെന്നും യുവതി പറയുന്നു. 
 
സംഭവത്തിൽ ഉണ്ണി മുകുന്ദനാണോ യുവതിയാണോ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. ഏതായാലും താരത്തിനെതിരെ ഉടൻ നടപടി എടുക്കണ്ട എന്ന നിഗമനത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments