Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവർ, കവിതയ്ക്ക് സാമ്പത്തിക സഹായം നൽകി നഴ്സുമാർ; സാംസ്കാരിക കേരളത്തിന് ഒന്നും ഉരിയാടാനില്ല?

പ്രതിയെ തെറിവിളിക്കാൻ ഒരുകൂട്ടർ, പെൺകുട്ടിയെ ഓർത്ത് വിലപിക്കാൻ മറ്റ് ചിലർ; കവിതയ്ക്ക് സാമ്പത്തിക സഹായവുമായി എത്തിയത് നഴ്സുമാർ

ജീവന്റെ വില ഏറ്റവും നന്നായി അറിയാവുന്നവർ, കവിതയ്ക്ക് സാമ്പത്തിക സഹായം നൽകി നഴ്സുമാർ; സാംസ്കാരിക കേരളത്തിന് ഒന്നും ഉരിയാടാനില്ല?
, വ്യാഴം, 14 മാര്‍ച്ച് 2019 (13:48 IST)
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പത്തനംത്തിട്ടയില്‍ യുവാവ് തീകൊളുത്തി ശരീരത്തിൽ 70 ശതമാനവും പൊള്ളലേറ്റ് ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിൽ കഴിയുന്ന പതിനെട്ടുകാരിക്ക് ചികിത്സാസഹായവുമായി നേഴ്സുമാരുടെ സംഘടന. കവിതാ വിജയകുമാറിന്റെ ചികിത്സാചിലവിനായി 50,000 രൂപയാണ് നേഴ്‌സുമാരുടെ സംഘടന അനുവദിച്ചത്. 
 
പട്ടാപ്പകല്‍ പൊതുജനം നോക്കി നില്‍ക്കെ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയായ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
നേഴ്‌സുമാരുടെ സംഘടനയുടെ പ്രസ്താവന ഇങ്ങനെ- പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ വെച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരില്‍ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കവിത എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത. യുഎന്‍എ സജീവ അംഗവും ബിലിവേഴ്സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയില്‍ കെട്ടിവെക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും, ബിലിവേഴ്സ് യുഎന്‍എ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നത്. ആയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോദിയെ പോലെ കപട വാഗ്ദാനങ്ങൾ നൽകുന്നയാളല്ല ഞാൻ'; ഫിഷറീസ് മന്ത്രാലയം രൂപികരിക്കുമെന്ന് രാഹുൽ ഗാന്ധി, കേരളത്തിൽ പ്രചരണം തുടങ്ങി കോൺഗ്രസ്