Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസും ഇസ്രായേലും: യുഎൻ രക്ഷാസമിതി തീരുമാനമാകാതെ പിരിഞ്ഞു

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസും ഇസ്രായേലും: യുഎൻ രക്ഷാസമിതി തീരുമാനമാകാതെ പിരിഞ്ഞു
, തിങ്കള്‍, 17 മെയ് 2021 (12:50 IST)
വെടിനിർത്തലിന് ഒരുക്കമല്ലെന്ന് ഹമാസും ഇസ്രായേലും ആവർത്തിച്ചതിനെ തുടർന്ന് യുഎൻ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതുപ്രസ്‌താവനയും യോഗത്തിൽ ഉണ്ടായില്ല. 
 
അടിയന്തര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ സമാധാന യോഗത്തിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. അതേസമയം ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്ന് പലസ്‌തീൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു.
 
അതേസമയം ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന പ്രസ്താവനയിൽ അമേരിക്ക ഉറച്ച് നിന്നു.ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക മുഖ്യമന്ത്രി