Webdunia - Bharat's app for daily news and videos

Install App

ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ല, കേരളം വിടാൻ തയ്യാറാവാതെ തൃപ്തി ദേശായി

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2019 (20:24 IST)
ശബരിമലയിൽ സന്ദർശനം നടത്താതെ മടങ്ങില്ല എന്ന നിലപാടിൽ ഉറച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി അടക്കം ആറ് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളാണ് ശബരിമലയിൽ ദർശനം നടത്തണം എന്ന ആവശ്യവുമായി എറണാകുളം സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിലുള്ളത്. ശബരിമല സന്ദർശിക്കാൻ സംരക്ഷണം നൽകണമെന്നാണ് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളുടെ ആവശ്യം എന്നാൽ തൃപ്തിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് കൊച്ചി സിറ്റി ഡിസിപി വ്യക്തമാക്കി കഴിഞ്ഞു.
 
തൃപ്തി ദേശായിയും മറ്റ് അഞ്ച് ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും ചൊവ്വാഴ്ച പുലർച്ചെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ സ്റ്റേയില്ലെന്നും ദർശനം നടത്തുന്നതിൽനിന്നും തങ്ങളെ തടഞ്ഞാൽ കാരണം എഴുതി നൽകേണ്ടിവരുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ഇതോടെ കമ്മീഷ്ണർ ഓഫീസിനു മുന്നിൽ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധം നടത്തി.
 
ഭരണഘടനാ ദിനത്തിൽ ശബരിമലയിൽ ദർശനം നടത്തുമെന്നായിരുന്നു തൃപ്തി ദേശായുടെ പ്രഖ്യാപനം. ശബരിമലയിൽ ദർശനം നടത്തുന്നതിൽ സംസ്ഥാന സർക്കാരിനും പോലീസിനും തങ്ങളെ തടയാനാകില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയ ശേഷമാണ് തൃപ്തി ദേശായി ശബരിമല പ്രവേശനത്തിനായി കൊച്ചിയിലെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments