Webdunia - Bharat's app for daily news and videos

Install App

പ്രണയ നൈരാശ്യം: രാത്രിയിൽ കാമുകിയുടെ വീട്ടിലെ കിണറ്റിൽ ചാടി യുവാവിന്റെ ആത്മഹത്യാ ഭീഷണി - രക്ഷയായി ഫയർഫോഴ്സ്

Webdunia
വ്യാഴം, 18 ജൂലൈ 2019 (14:11 IST)
പ്രണയ നൈരാശ്യം മൂലം രാത്രിയിൽ കാമുകിയുടെ വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ചു. കോവളം സ്വദേശിയായ യുവാവാണ് ചൊവ്വാഴ്‌ച രാത്രി കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്.

ഫയര്‍‌ഫോഴ്‌സും കോവളം പൊലീസും ഏറെനേരം പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. പരുക്കേറ്റ  യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവാവ് രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയത്. വീടിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് കിണറ്റിലേക്ക് ഇറങ്ങി. പെണ്‍കുട്ടിയുടെ വീട്ടുകാരും സമീപവാസികളും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഫയര്‍ഫോഴ്‌സ് സംഘം എത്തിയതോടെ കിണറിൽ പകുതി ഭാഗം വരെ  ഇറങ്ങിയ യുവാവ് കൂടുതല്‍ പ്രകോപിതനായി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലേക്ക് ഇറങ്ങിയതോടെ യുവാവ് കിണറ്റിലേക്ക് ചാടി. തുടര്‍ന്ന് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കിണറിലിറങ്ങി വലയിൽ കയറ്റി യുവാവിനെ കരയ്‌ക്കെത്തിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments