Webdunia - Bharat's app for daily news and videos

Install App

നിരവധി പേർക്ക് ഭക്ഷ്യവിഷബാധ : റസ്റ്റോറന്റ് പൂട്ടിച്ചു

എ കെ ജെ അയ്യര്‍
ശനി, 2 മാര്‍ച്ച് 2024 (19:19 IST)
തിരുവനന്തപുരം: കഴിഞ്ഞ രാത്രി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് അധികാരികൾ റെസ്റ്റോറന്റ് പൂട്ടിച്ചു. വർക്കല ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ന്യു സ്‌പൈസ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച അറുപതോളം പേർക്കാണ് ഭക്ഷ്യവിഷബാധ ഇട്ടത്.

വയറിളക്കവും ഛർദ്ദിയുമായി ഒരു കുടുംബത്തിലെ എട്ടു പേർ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷ ഏറ്റത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ആരുടെയും നില ഗുരുതരമല്ല എന്നതാണ് ആശ്വാസം.

റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ നൂഡിൽസ്, കുഴിമന്തി, ഷവർമ, അൽഫാൻ, മയോണൈസ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. റെസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യപദാര്ഥങ്ങൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്തു കർശന പരിശോധനയ്ക്കുള്ള തയ്യാറെടുപ്പിലാണ് അധികാരികൾ.

വർക്കല ശിവഗിരി മിഷൻ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ നാൽപ്പതോളം പേർക്കായി പ്രത്യേക വാർഡ് തന്നെ ഒരുക്കിയിട്ടുണ്ടെന്നാണ് അധികാരികൾ അറിയിച്ചത്. വർക്കല താലൂക്ക് ആശുപത്രി, ചിറയിൻകീഴ്, മണമ്പൂർ എന്നീ ആശുപത്രികളിലും ചികിത്സ തേടിയെത്തിയവരുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments