Webdunia - Bharat's app for daily news and videos

Install App

വൃദ്ധ വീട്ടിൽ മരിച്ച നിലയിൽ : ദുരൂഹത എന്നാരോപിച്ചു നാട്ടുകാർ

എ കെ ജെ അയ്യര്‍
വ്യാഴം, 14 ഡിസം‌ബര്‍ 2023 (17:12 IST)
തിരുവനന്തപുരം: വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത എന്നാരോപിച്ചു നാട്ടുകാർ ഇടപെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏക മകനെ അറസ്റ്റ് ചെയ്തു. പൂവാർ കോട്ടുകാൽ പുത്തലം വാലൻവിള വീട്ടിൽ ശ്യാമള എന്ന 76 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കാഴ്ച പരിമിതിയുള്ള ശ്യാമളയും ഏക മകൻ ശ്രീകുമാറും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീകുമാർ തന്നെയാണ് മരണ വിവരം നാട്ടുകാരെയും വാർഡ് മെമ്പറെയും അറിയിച്ചത്. എന്നാൽ വിവരം അറിഞ്ഞു സമീപ വാസികൾ എത്തുമ്പോൾ വീട് വൃത്തിയാക്കി മൃതദേഹം മാറ്റിക്കിടത്തിയത് സംശയം ജനിപ്പിച്ചാണ് വിവരം പോലീസിനെ അറിയിച്ചത്.

ശ്യാമളയ്ക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. സമീപത്തെ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത വകയിൽ ഈ കുടുംബത്തിന് നല്ലൊരു തുക ലഭിച്ചിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും എന്നും വീട്ടിൽ വരാറില്ലെന്നും അയൽക്കാരുമായി അടുത്ത ബന്ധം ഒന്നും ഇല്ലാതിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയത്. ആശാവർക്കർമാർ എത്തിയപ്പോൾ മാതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ കയറ്റിയില്ലെന്നും പരാതി ഉയർന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments