തിരുവനന്തപുരം: ആൾ മാറാട്ടത്തിലൂടെ രജിസ്റ്റർ ചെയ്ത ഭൂമി പോക്കുവരവ് ചെയ്തു നൽകിയ മുൻ വില്ലേജ് ഓഫീസർക്ക് കോടതി മൂന്നു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനാണ് കോടതി മൂന്നു വർഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2005 ൽ പത്തനംതിട്ട വില്ലേജിൽ റിംഗ് റോഡിൽ പെട്ട 24 സെന്റ് വസ്തുവാണ് ആൾ മാറാട്ടത്തിലൂടെ പോക്കുവരവ് ചെയ്തത്. ഈ സമയത്ത് വസ്തുവിന്റെ യഥാർത്ഥ ഉടമ ഹബീബുള്ള വിദേശത്തായിരുന്നു.