Webdunia - Bharat's app for daily news and videos

Install App

ജൂണ്‍ 16വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശ്രീനു എസ്
ശനി, 12 ജൂണ്‍ 2021 (17:08 IST)
ഇന്നു മുതല്‍ 16 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വേഗതയിലും, ചില അവസരങ്ങളില്‍ 65 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
 
ഇന്നും നാളെയും (ജൂണ്‍ 12,13) അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറില്‍ 45 മുതല്‍ 55  കി.മീ വരെ വേഗതയിലും, ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ. വേഗതയിലും, അറബിക്കടലിന്റെ  വടക്കു ഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
 
ജൂണ്‍ 14ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറു ഭാഗത്തും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയിലും, അറബിക്കടലിന്റെ വടക്കു ഭാഗത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
 
ജൂണ്‍ 15ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും, മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ. വേഗതയിലും, അറബിക്കടലിന്റെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
 
ജൂണ്‍ 16ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ്  ഭാഗത്തും, മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളില്‍ 60 കി.മീ. വേഗതയിലും,  അറബി കടലിന്റെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ  വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇവ മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments