Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി എസ്. ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റു; പികെ രാജു ഡെപ്യൂട്ടി മേയര്‍

ശ്രീനു എസ്
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (18:26 IST)
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി എസ്. ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റു. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും 549 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആര്യ കോര്‍പ്പറേഷനിലെ 54 അംഗങ്ങളുടെ പിന്തുണയോടെയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.ഡി.എയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സിമി ജ്യോതിഷ് 35 വോട്ടുകളും യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ മേരി പുഷ്പം ഒന്‍പത് വോട്ടുകളും നേടി. ആകെ 99 അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തിയതില്‍ കൃത്യമായി പേരും ഒപ്പും രേഖപ്പെടുത്താത്തതിനാല്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ മുല്ലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി. ഓമനയ്ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
 
ഡെപ്യൂട്ടി മേയറായി പട്ടം വാര്‍ഡ് കൗണ്‍സിലര്‍ പി.കെ രാജുവിനെ തെരഞ്ഞെടുത്തു. 55 അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍.ഡി.എയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ ബി. അശോക് കുമാര്‍ 34 വോട്ടുകള്‍ നേടി. എന്‍.ഡി.എയുടെ ഒരു വോട്ട് കൃത്യമായി പേരും ഒപ്പും  രേഖപ്പെടുത്താത്തതിനാല്‍ അസാധുവായി. യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് കുമാറിന് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു. 
 
വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മുന്‍ മേയര്‍മാരായ കെ. ശ്രീകുമാര്‍, ജയന്‍ ബാബു, വി. ശിവന്‍കുട്ടി, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ മേയര്‍ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ കോര്‍പ്പറേഷനിലുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments