Webdunia - Bharat's app for daily news and videos

Install App

ബുറേവി ചുഴലിക്കാറ്റ്: ദുര്‍ബലമായ മേല്‍ക്കൂരയുള്ള വീടുകളെ കണ്ടെത്തി താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റും

ശ്രീനു എസ്
വ്യാഴം, 3 ഡിസം‌ബര്‍ 2020 (12:22 IST)
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബലമായ മേല്‍ക്കൂരയുള്ളതും അപകടകരമായ അവസ്ഥയിലുള്ളതുമായ വീടുകളെ കണ്ടെത്തി താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്കു തദ്ദേശസ്വയംഭരണ വകുപ്പ് മാറ്റിപാര്‍പ്പിക്കും.  ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദ്ധങ്ങള്‍ പാലിച്ച് സജ്ജീകരിച്ച് അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷണവും, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കും. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യും.  
 
നിയമാനുസൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും.  അപകടകരമായ രീതിയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ലൈനുകള്‍ എന്നിവ ബലപ്പെടുത്തുന്നതിനായി വൈദ്യുതി ബോര്‍ഡിന്റെയും ദ്രുതകര്‍മ്മ സേനയുടെയും സഹായം സ്വീകരിക്കും.
ദ്രുതകര്‍മ്മ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അടിയന്തര പ്രതികരണ ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തദ്ദേശസ്ഥാപനതല ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള സന്നദ്ധ സേവകരെ സജ്ജമാക്കുകയും ചെയ്യും. അടിയന്തര സാഹചര്യം മറികടക്കുന്നതിന് ഇലക്ട്രിക് കട്ടറുകള്‍, മരംവെട്ടി, കയര്‍, ഇലക്ട്രിക് ജനറേറ്റര്‍, റാന്തലുകള്‍, ഇടത്തരം ജെ.സി.ബികള്‍ എന്നിവ സന്നദ്ധസേവകര്‍ക്ക് ലഭ്യമാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments