Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കള്‍ക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കള്‍ക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , ശനി, 5 സെപ്‌റ്റംബര്‍ 2020 (15:38 IST)
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കള്‍ക്കായി തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന കോഴ്സുകള്‍ ഈ മാസം തിരുവനന്തപുരത്ത് ആരംഭിക്കും.
 
കമ്പ്യൂട്ടര്‍ ഒ ലെവല്‍ സോഫ്റ്റ്വെയര്‍ കോഴ്സില്‍ 18 നും 30നും ഇടയില്‍ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തതുമായവര്‍ക്ക് ചേരാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് കോഴ്സിലേക്ക് 18നും 30നും ഇടയില്‍ പ്രായമുളള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായതോ അല്ലെങ്കില്‍ പത്താം ക്ലാസ്സും ഐ.ടി.ഐ (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംങ്) യും പാസ്സായതും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവതുമായവര്‍ക്ക് ചേരാം.
 
പ്രതിമാസം 1000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദമായ ബയോഡേറ്റയും എസ്.എസ്.എല്‍.സി, പ്ലസ് ടു/ഐ.ടി.ഐ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ദി സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടി, മ്യൂസിക് കോളേജിന് പുറക്വശം, തൈക്കാട്, തിരുവനന്തപുരം-14

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും പുരുഷന്മാർ, ഏറ്റവും കൂടിയ ആത്മഹത്യനിരക്ക് കൊല്ലത്ത്