Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ചവര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂലൈ 2020 (13:55 IST)
വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച രണ്ട് പേരെ പോലീസ് പിടികൂടി. പൂന്തുറ ജസീന മന്‍സിലില്‍ കയില്‍ എന്നറിയപ്പെടുന്ന പത്തൊമ്പതുകാരനായ മുഹമ്മദ് സുഹൈല്‍ ഖാനും കൂട്ടാളി ശ്രീകാര്യം ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു എന്ന ഇരുപത്താറുകാരനുമാണ് പോലീസിന്റെ വലയിലായത്.
 
വാട്ട്‌സ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ചു ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കൈക്കലാക്കുകയും അടിച്ചുപൊളിച്ചു ബൈക്കുകളില്‍ കറങ്ങുകയുമായിരുന്നു ഇവരുടെ രീതി.  
 
ഇതിലെ മുഖ്യ പ്രതിയായ സുഹൈല്‍ ഖാനെതിരെ പൂന്തുറ പോലീസില്‍  രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്.  സ്ഥിരം അടിപിടികേസുകളില്‍ പ്രതിയാണ് വിഷ്ണു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇരുവരെയും പോലീസ് വലയിലാക്കിയത്. കൂടുതല്‍ പേര്‍  സംഘത്തിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഫോര്‍ട്ട് സി.ഐ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments