Webdunia - Bharat's app for daily news and videos

Install App

ഗോപാലകഷായം ഇല്ല; അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് പരിഷ്‌കാരം ഉപേക്ഷിച്ചു

പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു.

തുമ്പി ഏബ്രഹാം
ചൊവ്വ, 5 നവം‌ബര്‍ 2019 (12:50 IST)
പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ക്ഷേത്ര ഭരണ സമിതിയും ചരിത്രകാരന്‍മാരും പ്രതിഷേധവുമായെത്തി. എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പദ്മകുമാര്‍ പറഞ്ഞു.
 
ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും അമ്പലപ്പുഴ പാല്‍പ്പായസം തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പായസത്തിന് പേറ്റന്റ് നേടാനാണ് ശ്രമം. ചരിത്ര രേഖകളില്‍ ഗോപാല കഷായം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു.
 
എന്നാല്‍ മറ്റൊരു പേരും പായസത്തിന്റെ പേരിനൊപ്പം ചേര്‍ക്കേണ്ടെന്ന നിലപാടിലാണ് ക്ഷേത്ര ഭരണ സമിതി. ഇക്കാര്യം വ്യക്തമാക്കി ദേവസ്വം മന്ത്രിക്കും ഓംബുഡ്‌സ്മാനും ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments