Webdunia - Bharat's app for daily news and videos

Install App

18 പേര്‍ അടങ്ങിയ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 17 ജൂലൈ 2021 (13:19 IST)
തിരുവനന്തപുരം: പതിനെട്ടു പേര്‍ അടങ്ങിയ പെണ്‍ വാണിഭ റാക്കറ്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റിയില്‍ പോലീസ് വലയിലായി. ഉത്തരേന്ത്യന്‍ സംഘം അടക്കമുള്ള ഈ റാക്കറ്റ് ആസാം, കേരള പോലീസ് സംഘത്തിന്റെ സംയുക്ത റെയ്ഡിലാണ് കുടുങ്ങിയത്.
 
പിടിയിലായവരില്‍ ആസാം സ്വദേശികളായ 9 സ്ത്രീകളും 9 പുരുഷന്മാരുമാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലുള്ള വിവിധ ലോഡ്ജുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
 
പിടിയിലായവരില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്കുട്ടിയുമുണ്ട്. സംഘത്തിലെ മുഖ്യ നടത്തിപ്പുകാരായ ആസാം സ്വദേശികളായ മുസാഹുല്‍ ഹഖ്, റബുള്‍ ഹുസ്സൈന്‍ എന്നിവരും പിടിയിലായി. 
 
ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നുള്ള യുവതികളെ ജോലി വാഗ്ദാനം ചെയ്താണ് സംഘം കുടുക്കിലാക്കുന്നത്. തുടര്‍ന്ന് ഇവരെ വേശ്യാവൃത്തിക്ക് നിയോഗിക്കും. ദമ്പതികള്‍ എന്ന പേരിലാണ് സ്ത്രീക്കൊപ്പം പുരുഷനും ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുക്കുന്നത്. ഇതിനു സഹായമെന്നോണം ഹോട്ടല്‍ ജീവനക്കാരും പ്രവര്‍ത്തിച്ചിരുന്നു എന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments