Webdunia - Bharat's app for daily news and videos

Install App

ടിപി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഠിന തടവ്, ഒരു ഇളവും പാടില്ലെന്ന് ഹൈക്കോടതി

ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്

രേണുക വേണു
ചൊവ്വ, 27 ഫെബ്രുവരി 2024 (16:13 IST)
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവുശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് വധശിക്ഷയില്ല. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. 
 
വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെ.കെ.കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ശിക്ഷിച്ചു. 
 
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments