Webdunia - Bharat's app for daily news and videos

Install App

ഹോട്ടലില്‍ ബില്‍ നല്‍കാതെ മുങ്ങിയ ആ പൊലീസ് ഉദ്യോഗസ്ഥന്‍ തച്ചങ്കരിയെന്ന് സ്ഥിരീകരണം

ഹോട്ടലില്‍ ബില്‍ നല്‍കാതെ മുങ്ങിയ ആ പൊലീസ് ഉദ്യോഗസ്ഥന്‍ തച്ചങ്കരിയെന്ന് സ്ഥിരീകരണം

Webdunia
ചൊവ്വ, 25 ജൂലൈ 2017 (14:42 IST)
കോഴിക്കോട്ടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിന്റെ വാടക നല്‍കാതെ മുങ്ങിയ  എഡിജിപി ടോമിന്‍ തച്ചങ്കരിയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് കോഴിക്കോട്ടെ ഹോട്ടൽ റാവിസിൽ തച്ചങ്കരി മുറിയെടുത്തത്.

ഹോട്ടല്‍ ബില്ലിന്റെ പകര്‍പ്പ് ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതോടെയാണ് വാടക നല്‍കാതെ മുങ്ങിയ എഡിജിപി  തച്ചങ്കരിയാണെന്ന് സ്ഥിരീകരണമായത്.

അതേസമയം, പുറത്തുവന്ന വാര്‍ത്തയ്‌ക്കെതിരെ തച്ചങ്കരി രംഗത്തെത്തി. ബില്‍ പൊലീസ് ആസ്ഥാനത്ത് എത്താന്‍ വൈകിയതാണ് തെറ്റിദ്ധാരണയ്‌ക്കും പരാതിക്കും കാരണം. ബില്‍ എത്തിയ ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതായും തച്ചങ്കരി അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് രാത്രി 11 മണിയോടെയാണ് തച്ചങ്കരി ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് ഏഴു മണിക്ക്  തിരികെ പോകാന്‍ ഒരുങ്ങുമ്പോള്‍ ഹോട്ടല്‍ അധികൃതര്‍ തച്ചങ്കരിക്ക് ബില്‍ നല്‍കിയെങ്കിലും അദ്ദേഹം വാങ്ങാന്‍ തയ്യാറായില്ല.

ബില്‍ പൊലീസ് ആസ്ഥാനത്ത് എത്തിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് തച്ചങ്കരി നിര്‍ദേശം നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് ബില്‍ പൊലീസ് ആസ്ഥാനത്ത് എത്തിച്ചുവെങ്കിലും അടയ്ക്കാന്‍ തയ്യാറായില്ല.

തുക അടയ്കാതെ തച്ചങ്കരി പോയതോടെ അന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന മാനേജരുടെ ശമ്പളത്തില്‍ നിന്ന് ഹോട്ടല്‍ 8519 രൂപ പിടിച്ചുവച്ചിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments