Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പൂരപ്പറമ്പില്‍ കാണികളെ കയറ്റില്ല; തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തിയേക്കും

പൂരപ്പറമ്പില്‍ കാണികളെ കയറ്റില്ല; തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തിയേക്കും
, തിങ്കള്‍, 19 ഏപ്രില്‍ 2021 (12:21 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനാണ് ആലോചന. പൂരപ്പറമ്പിലേക്ക് കാണികളെ കയറ്റില്ല. പൂരം തത്സമയം ടിവിയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും കാണാന്‍ അവസരമൊരുക്കും. പൂരം ആചാരം മാത്രമായി നടത്തുന്ന കാര്യത്തില്‍ ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. 
 
ചുരുക്കം സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം പങ്കെടുപ്പിച്ച് പൂരം നടത്താനാണ് ആലോചന. ദേവസ്വങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച തുടരുകയാണ്. പൂരം സാധാരണ രീതിയില്‍ ആളുകളെ പങ്കെടുപ്പിച്ച് നടത്തണമെന്ന നിലപാടില്‍ ദേവസ്വങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി തുടങ്ങി എന്നാണ് സൂചന. പൂരം നടത്തിപ്പിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെടും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളെ ചേര്‍ത്തുനിര്‍ത്തി ഇറുക്കി, ശ്വാസം മുട്ടിച്ചു, മരിച്ചെന്ന് കരുതി പുഴയിലേക്ക് എറിഞ്ഞു; കുറ്റം സമ്മതിച്ച് സനു