Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോവിഡ് വ്യാപനം: കാസര്‍ഗോഡ് വിചിത്ര നിയന്ത്രണം, കലക്ടര്‍ക്കെതിരെ ജനം

കോവിഡ് വ്യാപനം: കാസര്‍ഗോഡ് വിചിത്ര നിയന്ത്രണം, കലക്ടര്‍ക്കെതിരെ ജനം
, തിങ്കള്‍, 19 ഏപ്രില്‍ 2021 (11:13 IST)
കാസര്‍ഗോഡ് ജില്ലയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തി. ജില്ലാ ഭരണകൂടത്തിനെതിരെ നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 
 
കാസര്‍ഗോഡ് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കലക്ടറുടെ ഉത്തരവാണ് വിവാദങ്ങള്‍ക്ക് കാരണം. കലക്ടറുടെ ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നിയന്ത്രണം ജനജീവിതം സ്തംഭിപ്പിക്കുമെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 
 
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയിലാണ് ജില്ലയിലെ പ്രധാന ടൗണുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 
 
നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികള്‍ക്കും കലക്ടറുടെ ഉത്തരവില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്