Webdunia - Bharat's app for daily news and videos

Install App

‘വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഉണ്ടാകില്ല’; മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം

വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം ചടങ്ങ് മാത്രമാകുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് വിഭാഗം

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (10:09 IST)
പരമ്പരാഗത വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം വെറും ചടങ്ങുമാത്രമാക്കി മാറ്റുമെന്ന മുന്നറിയിപ്പുമായി പാറമേക്കാവ് ദേവസ്വം. ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ചുളള വെടിക്കെട്ടിന് തങ്ങള്‍ തയ്യാറല്ല. വെടിക്കെട്ട് ഇല്ലെങ്കില്‍ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കി    
 
കഴിഞ്ഞ ദിവസം നടന്ന പൂരത്തിന്റെ കൊടിയേറ്റവും പാറമേക്കാവ് വിഭാഗം വെറുമൊരു ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒരു ആനമാത്രമാണ്  ഉണ്ടായത്.  ആ ആനപ്പുറത്തായിരുന്നു ഭഗവതി എഴുന്നളളിയത്. കൂടാതെ ചെമ്പടമേളവും പേരിന് മാത്രമാണുണ്ടായത്. 
 
മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ടശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നില്‍ക്കുകയും സഹായികള്‍ മേളം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്. അതേസമയം തിരുവമ്പാടി വിഭാഗം പതിവുപോലെ കൊടിയേറ്റ് നടത്തി. അതേസമയം, വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ചയോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments