Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്‌ളക്‌സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ ചെറുതാക്കി കൊടുത്തു; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല

ഫ്‌ളക്‌സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ ചെറുതാക്കി കൊടുത്തു; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:15 IST)
പൂങ്കുന്നും ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബോര്‍ഡില്‍ തന്റെ ഫോട്ടോ ചെറുതാക്കി കൊടുത്തതില്‍ തൃശൂര്‍ മേയര്‍ക്ക് അതൃപ്തി. തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ച് മേയര്‍ എം.കെ.വര്‍ഗ്ഗീസ് സ്‌കൂളിലെ വിജയദിനാഘോഷം ബഹിഷ്‌കരിച്ചു. വിവാദത്തെ തുടര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യേണ്ട തൃശൂര്‍ മണ്ഡലം എംഎല്‍എ പി.ബാലചന്ദ്രന്‍ സ്ഥലത്തെത്തിയില്ല. പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയെക്കാള്‍ വലുത് താനാണെന്നും ഫ്ളക്‌സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞാണ് മേയര്‍ മടങ്ങിയത്. വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല. നൂറിലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യമായ മുന്നൊരുക്കമില്ലെങ്കിൽ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകും, 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകണമെന്ന് ഐഎംഎ