Webdunia - Bharat's app for daily news and videos

Install App

തൃക്കാക്കരയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു; തത്സമയം വിവരങ്ങള്‍

Webdunia
വെള്ളി, 3 ജൂണ്‍ 2022 (07:40 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 90 വോട്ടിന് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വോട്ടെണ്ണുന്നത്. 21 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ ഉള്ളത്. അതില്‍ അഞ്ച് ബൂത്തുകളില്‍ എണ്ണിയപ്പോള്‍ ആണ് ഉമ തോമസിന് 90 വോട്ടുകളുടെ ലീഡ്. 
 
21 ടേബിളുകളിലായി 12 റൗണ്ട് വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.35 ന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സ്‌ട്രോങ് റൂം തുറന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചത് മുതല്‍ യുഡിഎഫിനൊപ്പം മാത്രം നിന്നുള്ള ശീലം. ഇത്തവണയും തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ആവര്‍ത്തിക്കുമോ? യുഡിഎഫ് കോട്ട എല്‍ഡിഎഫ് പിടിച്ചെടുക്കുമോ? ബിജെപി നേട്ടമുണ്ടാക്കുമോ? വിവരങ്ങള്‍ തത്സമയം അറിയാം. 
 
ഉമാ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ കൂടിയായ ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് എ.എന്‍.രാധാകൃഷ്ണന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments