Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്; ഇനി ജിഎസ്ടി വരുമാനത്തിലാണ് പ്രതീക്ഷ: തോമസ് ഐസക്ക്

ഗീതാ ഗോപിനാഥില്‍ നിന്ന് ഇതുവരെ ഒരു ഉപദേശവും ധനവകുപ്പിന് കിട്ടിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്; ഇനി ജിഎസ്ടി വരുമാനത്തിലാണ് പ്രതീക്ഷ: തോമസ് ഐസക്ക്
തിരുവനന്തപുരം , ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (08:09 IST)
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ പരോക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു ഉപദേശവും ധനവകുപ്പ് തേടിയിട്ടില്ലെന്നും ഒരുതരത്തിലുള്ള ഉപദേശവും അവര്‍ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും മന്ത്രി മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനുമെല്ലാം നല്‍കിയതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. കടം വാങ്ങിയായിരുന്നു ഓണക്കാലത്തെ എല്ലാ ചെലവുകളും വഹിച്ചത്. ഇനി ജിഎസ്ടി വരുമാനത്തിലാണ് ആകെയുള്ള പ്രതീക്ഷ. രണ്ടുമൂന്ന് മാസം കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൾഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാന്‍ ഓഫറുമായി എയർ ഇന്ത്യ