Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായല്‍ കൈയ്യേറ്റ വിഷയം; തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല, കമ്പനി തെറ്റ് ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് തോമസ് ചാണ്ടി

കായല്‍ കൈയ്യേറ്റ വിഷയത്തില്‍ പ്രതികരണവുമായി തോമസ് ചാണ്ടി

കായല്‍ കൈയ്യേറ്റ വിഷയം; തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല, കമ്പനി തെറ്റ് ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് തോമസ് ചാണ്ടി
, ചൊവ്വ, 14 നവം‌ബര്‍ 2017 (12:07 IST)
ആലപ്പുഴ കളക്ടര്‍ അനുപമ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കലക്ടര്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് നല്‍കിയത് വാട്ടര്‍ വേള്‍‌ഡ് കമ്പനിയുടെ എം.ഡിക്കാണെന്നും ചാണ്ടി കോടതിയില്‍ വ്യക്തമാക്കി. 
 
മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. കമ്പനി തെറ്റ് ചെയ്തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാം. തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ഭൂമി കൈയ്യേറി എന്ന വിഷയത്തില്‍ തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ചാണ്ടി ആരോപിച്ചു. 
 
അതിനിടെ, തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്ന സര്‍ക്കാർ നിലപാട് സ്റ്റേറ്റ് അറ്റോര്‍ണി തിരുത്തി. വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്ന് നേരത്തേ സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിഫോമിലുള്ള വനിത പൊലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പൊലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറലാകുന്നു !