Publish Date: Sun, 18 Sep 2022 (09:59 IST)
Updated Date: Sun, 18 Sep 2022 (10:02 IST)
തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ രണ്ടുമണിക്ക് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പറിന് ഉള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനത്തുക. ഭാഗ്യശാലിക്ക് എല്ലാവിധ നികുതികളും ഒടുക്കിയ ശേഷം 15.75 കോടി രൂപ കയ്യില്‍ ലഭിക്കും.