Webdunia - Bharat's app for daily news and videos

Install App

ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 12 ജൂലൈ 2021 (15:30 IST)
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവതി പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം മര്ത്തടി കന്നിമേല്‍ക്കരി പുളിഞ്ചിക്കല്‍ വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജ (22) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് അനുജയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ അനുജയെ കൊല്ലാതെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
ഭര്‍തൃ മാതാവിന്റെ പീഡനമാണ് മകളുടെ ആത്മഹത്യാ ശ്രമത്തിനു കാരണമെന്ന് അനുജയുടെ പിതാവ് അനില്‍ കുമാര്‍ ശക്തികുളങ്ങര പോലീസില്‍ പരാതി നല്‍കിയിരുന്നു. അനുജയുടെ ഭര്‍ത്താവ് സതീഷിന്റെ മാതാവ് സുനിജയ്ക്കെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു സതീഷ് - അനുജ മാരുടെ വിവാഹം
 
ഭര്‍തൃ മാതാവ് സുനിജ തന്നോട് പലപ്പോഴും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് അനുജ വീട്ടുകാരോട് പറഞ്ഞിരുന്നു. സംഭവം നടന്ന ദിവസം സതീഷും അനുജയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് അനുജ മുറിയില്‍ കയറി കതകടച്ചു. എന്നാല്‍ രാത്രിയായിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് അനുജയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ വാതില്‍ പൊളിച്ചാണ് അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments