Webdunia - Bharat's app for daily news and videos

Install App

കടമക്കുടിയിൽ ദമ്പതികളും രണ്ടു ആൺമക്കളും മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (18:58 IST)
എറണാകുളം: എറണാകുളം ജില്ലയിലെ കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്പ (32), മക്കളായ ഏബൽ (7), ആരോൺ (5) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ശില്പ വിദേശത്താണ് ജോലി ചെയ്യുന്നത്. കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു മരിച്ച നിജോ. പ്രാഥമിക നിഗമനത്തിൽ സംഭവം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.

രണ്ടു മക്കൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ച ശില്പ നാട്ടിലെത്തിയത്.  സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും എന്നറിയിച്ചു. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments