Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ മുന്നിൽ വച്ച് സ്വയം കഴുത്തറുത്തയാൾ മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 31 മാര്‍ച്ച് 2024 (16:42 IST)
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ മുന്നിൽ വച്ച് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു വിതുര മരുതാമല സിൽക്ക് നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് എന്ന 38 കാരനാണ്  ഈ കടുംകൈ ചെയ്തത്.
 
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. പനവൂർ മേലെ കല്ലിയോട് കവലയ്ക്കടുത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിതേഷും ഭാര്യ അശ്വയും. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഇയാൾ അടുക്കളയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.  
 
ഉടൻ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടാക്കടയിൽ പഞ്ചർ വർക്ക്‌സ് കട നടത്തുകയായിരുന്നു സ്മിതേഷ്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. മൂന്നു മാസം മുമ്പ് സ്മിതേഷ് അമിതമായി ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments