Webdunia - Bharat's app for daily news and videos

Install App

സ്ത്രീധനം കുറഞ്ഞതില്‍ കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി: കാമുകി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (16:03 IST)
സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് മനംനൊന്ത കാമുകി ആത്മഹത്യ ചെയ്തു. വിഷക്കായ തിന്നാണ് കാമുകിയായ ആറാട്ടുപുഴ സ്വാദേശി അര്‍ച്ചന (21) ആത്മഹത്യ ചെയ്തത്.
 
നഴ്സിംഗ് ഫൈനല്‍ ഈയര്‍  വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കടുംകൈ ചെയ്തത്. ആത്മഹത്യയ്ക്ക്  മുമ്പ് തന്നെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റൊരു സുഹൃത്ത് വഴി വിവരം അര്‍ച്ചനയുടെ വീട്ടില്‍ അറിയിച്ചെങ്കിലും തൊട്ടു മുമ്പ് അര്‍ച്ചന ജീവന്‍ വെടിഞ്ഞിരുന്നു.
 
സഹപാഠികളായിരുന്ന ഇരുവരും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. പഠനം പൂര്‍ത്തിയായാലുടന്‍ വിവാഹം കഴിച്ചു തരാമെന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ത്രീധനത്തില്‍ ഉടക്കി ബന്ധം ഉലഞ്ഞു. ഇതിനിടെ യുവാവ് മറ്റൊരു കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. അര്‍ച്ചന മരിച്ച ശേഷമാണ് ഇരുവരും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്.
 
ഇതില്‍ യുവാവ് പോയി ചാകടീ എന്നും മറ്റും അര്‍ച്ചനയോട് പറഞ്ഞതായി ശബ്ദരേഖയുണ്ട്. തുടര്‍ന്നാണ് അര്‍ച്ചനയുടെ വീട്ടുകാര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments