Webdunia - Bharat's app for daily news and videos

Install App

ഹജ്ജ് സബ്‌സിഡി; ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാമെന്ന് കേന്ദ്രം ഒരിക്കൽ കൂടി തെളിയിച്ചു: സുധീരൻ

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുധീരൻ

Webdunia
ബുധന്‍, 17 ജനുവരി 2018 (08:46 IST)
ഒരു പ്രശ്‌നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് വി എം സുധീരന്‍. സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
 
അതേസമയം, ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ രണ്ട് തട്ടുകളിലായിട്ടാണ്  കോൺഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്തത്. 
 
സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലീം ലീഗ് രംഗത്തുവന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോപം നടത്തുന്നുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാതെ അവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി എന്ന വിശദീകരണമാണ് കേന്ദ്ര സർക്കാർ നൽകിയത്. ഹജ്ജ് സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും ചെലവാക്കുന്ന തുകയായ 700 കോടിയോളം രൂപ മേലില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തനുപയോഗിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
 
45 വയസ്സിന് മുകളിലുള്ള മുസ്ലീം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അനുവാദം കൊടുത്തതിനു തൊട്ടുപിന്നാലെയാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments