Webdunia - Bharat's app for daily news and videos

Install App

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു മരിച്ചു; ജില്ലയിൽ ഇന്ന് ഹർത്താൽ

കാസർകോഡ് ഇന്ന് ഹർത്താൽ

Webdunia
ശനി, 8 ഏപ്രില്‍ 2017 (08:55 IST)
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് ജില്ലയിൽ ഇന്ന് ബി ജെ പി ഹർത്താൽ. കാസർഗോഡ് സ്വദേശി സന്ദീപാണു സംഭവത്തിൽ ഇന്നലെ മരിച്ചത്. ജീപ്പിൽ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  
 
പൊതുസ്ഥലത്തു മദ്യപിച്ചെന്ന പരാതിയിലാണ് കാസർഗോഡ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയത്.
 
പൊലീസിനെ കണ്ട് ഭയന്നോടിയ സന്ദീപിനെ  പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.
 
അതേസമയം, പൊലീസിനെതിരെ ആരോപണവുമായി സന്ദീപിന്റെ സഹോദരന്‍ രംഗത്തെത്തി. ജീപ്പിലേക്ക് കയറ്റുന്നതിനിടെ  പൊലീസ് തന്റെ സഹോദരനെ മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments