Webdunia - Bharat's app for daily news and videos

Install App

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദക്കണം, ഹൈക്കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (15:42 IST)
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.കരാറിൽ സർക്കാറിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും സർക്കാർ ഹർജിയിൽ പറയുന്നു. ഹർജി അടിയന്തിരമായി നാളെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
 
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോവാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments