Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുറ്റപത്രം സമർപ്പിച്ചിട്ടില്ല; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ

കേസിൽ ഇതുവരെ പൊലീസ് കുറ്റ‌പത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്കു ശുപാർശ നൽകിയത്.

കുറ്റപത്രം സമർപ്പിച്ചിട്ടില്ല; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ

റെയ്‌നാ തോമസ്

, ബുധന്‍, 29 ജനുവരി 2020 (08:56 IST)
സ‌സ്‌പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയുടെ ശുപാർശ. മാധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലാണ് ശ്രീറാം സസ്‌പെൻഷനിലായത്. കേസിൽ ഇതുവരെ പൊലീസ് കുറ്റ‌പത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്കു ശുപാർശ നൽകിയത്. 
 
എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്‌പെൻഷനിൽ നിർത്താൻ കഴിയുകയുള്ളൂ. കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്‌പെൻഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് ചട്ടം. ഓഗസ്റ്റ് 3ന് നടന്ന വാഹനാപകടത്തിൽ താനല്ല സുഹൃത്ത് വഫയാണ് വാഹനമോടിച്ചത് എന്നായിരുന്നു ശ്രീറാമിന്റെ വിശദീകരണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ്: ചൈനയില്‍ മരണ സംഖ്യ 131 ആയി ഉയർന്നു ; 840 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു