Webdunia - Bharat's app for daily news and videos

Install App

സമ്മതമറിയിച്ച് ഗണേഷ്; കോടികള്‍ വിലയുള്ള ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്

സമ്മതമറിയിച്ച് ഗണേഷ്; കോടികള്‍ വിലയുള്ള ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (17:36 IST)
അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലം ചെയ്യുന്നു. ശ്രീവിദ്യയുടെ പേരിലുള്ള 45ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് നടപടി.

സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷിന്റെ അനുമതിയോടെയാണ് ലേലം നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കോടി 14,10000 രൂപ വിലയിട്ടിരിക്കുന്ന ഫ്ലാറ്റ് ഈ മാസം 26ന് ലേലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

1996 മുതല്‍ മരണംവരെ ശ്രീവിദ്യ ആദായ നികുതി അടയ്‌ക്കാത്തത് മൂലം കുടിശിഖ കൂടി 45 ലക്ഷം രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഫ്ലാറ്റ് ലേലം ചെയ്യുന്നത്.

അഭിഭാഷകനായ ഉമാശങ്കറാണ് ഫ്ലാറ്റിലെ താമസക്കാരന്‍. ശ്രീവിദ്യ മരിക്കുന്നതിന് മുമ്പായി 2005ലാണ് ഇദ്ദേഹം ഫ്ലാറ്റില്‍ വാടകയ്‌ക്കെടുത്തത്. ഇയാളില്‍ നിന്നും ലഭിക്കുന്ന മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്. ഈ തുകകൊണ്ട്  മാത്രം ആദായ നികുതി കുടിശിഖ തീരില്ലാത്ത സാഹചര്യമുണ്ടായതോടെയാണ് ഫ്ലാറ്റ് ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments