Webdunia - Bharat's app for daily news and videos

Install App

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (22:08 IST)
ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റി. സപ്ലൈക്കോ ജനറൽ മാനേജരായാണ് പുതിയ നിയമനം. സപ്ലൈക്കോയുടെ കൊച്ചി ഓഫീസിലാകും ശ്രീറാം പ്രവർത്തിക്കുക. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് എറണാകുളം ജില്ലയിലെ കളക്ടറായി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ വി ആർ കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്.
 
പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ച അനുഭവമുള്ള ആളാണ് കൃഷ്ണ തേക് ഐഎഎസ്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ വാഹമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിപിഎമ്മുമായി വലിയ ബന്ധം പുലർത്തുന്ന എപി സുന്നി വിഭാഗവും ശ്രീറാം വെങ്കട്ടരാമൻ്റെ നിയമനത്തിൽ അതൃപ്തി അറിയിച്ചിരുന്നു.
 
പിവി അൻവർ,കാരാട്ട് റസാഖ് തുടങ്ങിയ മലബാറിലെ ഇടത് നേതാക്കളും ശ്രീറാമിനെതിരെ പരസ്യമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് മഴ കടുത്തതോടെ ദുരന്തനിവാരണ രംഗത്ത് മുന്നിൽ നിൽക്കേണ്ട കളക്ടറുമായി പ്രതിപക്ഷമടക്കമുള്ള വലിയ വിഭാഗം മുഖം തിരിഞ്ഞുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിൻ്റെ പെട്ടെന്നുള്ള തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments