Webdunia - Bharat's app for daily news and videos

Install App

കൃഷിമന്ത്രിയോട് പരാതികളുടെ കെട്ടഴിച്ച് ശ്രീനിവാസന്‍; 'എല്ലാം ശരിയാകുമെന്ന്' മന്ത്രി

കർഷകർക്കായി സംസാരിച്ച് ശ്രീനിവാസൻ

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (10:03 IST)
മെത്രാൻ കായലിലെ ആദ്യ കൊയ്ത്തുത്സവത്തിന് സാക്ഷികളായത് നിരവധി പേരാണ്. നാട്ടുകാരോടൊപ്പം കൃഷി മന്ത്രി വി ർസ് സുനിൽകുമാറും ധനമന്ത്രി തോമസ് ഐസകും അരിവാളും തലേൽക്കെട്ടുമായി പാടത്തിറങ്ങിയത് കാണികൾക്ക് ആവേശം പകർന്നു. ഒപ്പം നടൻ ശ്രീനിവാസനും ചടങ്ങിൽ പങ്കാളിയായി.
 
തുടർന്ന് നടന്ന പ്രസംഗത്തിൽ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞാണ് ശ്രീനിവാസൻ കൈയ്യടി നേടിയത്.  പരാതികളുടെ കെട്ടുതന്നെയുണ്ടായിരുന്നു താരത്തിന്. മണ്ണെന്ന അത്ഭുതത്തെയും പ്രകൃതിയെയും വണങ്ങണമെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍ പ്രസംഗം ആരംഭിച്ചത്.
 
ചൈനയിലെ കര്‍ഷകര്‍ ബിഎംഡബ്ല്യു കാറില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഉത്പന്നങ്ങള്‍ക്ക് നിശ്ചിതവില ഉറപ്പാക്കുന്ന ശ്രമം സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം. സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുളള പഠനമാണ് നടക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
 
പരാതികൾ എല്ലാം കേട്ടുകഴിഞ്ഞ് കൃഷിമന്ത്രി താരത്തിനോട് പറഞ്ഞു 'എല്ലാം ശരിയാകും'.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments