Webdunia - Bharat's app for daily news and videos

Install App

‘ആര്‍എസ്എസിന്റെ പട്ടികയോ, എനിക്കറിയില്ല; മോഹന്‍‌ലാലിനെ തള്ളി ശ്രീധരൻ പിള്ള

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (17:09 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍‌ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. മോഹൻലാലിന്റെ മത്സര സാധ്യതയെക്കുറിച്ച് തീരുമാനം ഒന്നുമായിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍‌ലാല്‍ ഉള്‍പ്പെടെയുള്ളവരെ മത്സരരംഗത്ത് എത്തിക്കാന്‍ ആര്‍എസ്എസ് പട്ടിക തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടും ശ്രീധരൻ പിള്ള തള്ളിക്കളഞ്ഞു. അങ്ങനെയൊരു പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.

എൻഎസ്എസുമായും എസ്എൻഡിപിയുമായും തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങൾ സംസാരിച്ചു.  ബിജെപിയെ ഉൾക്കൊള്ളാൻ ജാതിമത ശക്തികൾ തയ്യാറാണ്. മത്സരരംഗത്തേക്ക് പുതുമുഖങ്ങൾ കടന്നുവരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍‌ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിജെപി നേതാവ് പികെ കൃഷ്‌ണദാസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നറിയിച്ച് ബിജെപി ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments